ഒറ്റപ്പാലം: ഷൊർണൂർ പോസ്‌റ്റോഫീസ് റോഡ് വികസനത്തിന് രണ്ട് വീട്ടുകാർ സ്ഥലം വിട്ടു നൽകിയതായി ചെയർമാൻ നഗരസഭയിൽ വച്ച് പറഞ്ഞു
ആയുർവേദാശുപത്രിക്ക് സമീപത്തെ രണ്ട് വീട്ടുകാരാണ് സ്ഥലം വിട്ടു നൽകിയത്. ഇതോടെ പോസ്‌റ്റോഫീസ് റോഡിലെ പ്രധാന വളവുകളിലൊന്ന് നിവർത്താനാവുമെന്നാണ് പ്രതീക്ഷ.ഷൊർണൂർ പോസ്‌റ്റോഫീസ് റോഡ് നവീകരണപ്രവർത്തികൾ പുരോഗമിക്കുന്നതിനിടെയാണ് രണ്ട് വീട്ടുകാർ സ്ഥലം വിട്ടു നൽകതിയത്. ഗവ.ആയുർവേദ ആശുപത്രിക്ക് സമീപം ചിറയത്ത് കോന്നിക്കര ടോമി വർഗീസും, ഹംസയുമാണ് സ്ഥലം വിട്ടു നൽകിയത്. ഈ ഭാഗത്ത് റോഡ് വീതി കൂട്ടുന്നതിനൊപ്പം റോഡിന്റെ വളവ് നിവർത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ.