കോഴിക്കോട്: പോലീസിനെ വട്ടംകറക്കി ഘാതകൻ, രണ്ടു പേരെ കൊന്നതായി വെളിപ്പെടുത്തൽ, ടൗൺ പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: 39 വർഷം മുമ്പ് കൂടരഞ്ഞിയിലെ തോട്ടിൽ വച്ച് ഒരാളെ കൊന്നതിന് പുറമെ കോഴിക്കോട്ട് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങിയതായി ടൗൺ പോലീസ്. 1986-ൽ കൂടരഞ്ഞിയിലെ കൊലപാതകം കഴിഞ്ഞ് മൂന്നുവർഷത്തിനുശേഷം വെള്ളയിൽ ബീച്ചിൽ വച്ചും ഒരാളെ കൊന്നുവെന്ന മൊഴിയിലാണ് അന്വേഷണം തുടങ്ങിയത്. ഈ വെളിപ്പെടുത്തലിലും ആളെ കൊന്നുവെന്ന് പറയുന്നതല്ലാതെ ആളുടെ പേരോ സ്ഥലമോ അറിയില്ലെന്നാണ് പ്രതി മൊഴി നൽകിയതെന്ന് രാത്രി പത്തിന് പോലീസ് പറഞ്ഞു.