ഏറനാട്: മലപ്പുറം കാവുങ്ങലിൽ വാഹനങ്ങലൂടെ കൂട്ടയിടി,3 ബസും 2 കാറുകളുമാണ് കൂട്ടിയിടിച്ചത്
മലപ്പുറം കാവുങ്ങലിൽ വാഹനങ്ങൾ കൂട്ടിയിച്ച് അപകടം, ആർക്കും പരിക്കില്ല. 3 ബസും രണ്ട് കാറും അപകടത്തിൽ പെട്ടു. പെരിന്തൽമണ്ണയിലേക്ക് ഉള്ള സ്വകാര്യ ബസും പാലക്കാട് പോകുന്ന കെഎസ്ആർടിസിയും മലപ്പുറം പോകുന്ന സ്വകാര്യ ബസും രണ്ട് കാറുകളും ആണ് അപകടത്തിൽ പെട്ടത്. കാവുങ്ങൽ ബസ് സ്റ്റോപ്പ് കഴിഞ്ഞ് ആളുകളെ കയറ്റാൻ നിർത്തിയ പെരിന്തൽമണ്ണയിലേക്ക് പോകുന്ന സ്വകാര്യ ബസിന് പിറകിൽ കാറുകളും അതിന് പിന്നിൽ കെഎസ്ആർടിസിയും ഇടിക്കുകയായിരുന്നു.