പൊന്നാനി: സംസ്ഥാന പാതയിൽ കാളാച്ചാലിൽ സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു
സംസ്ഥാന പാതയിൽ കാളാച്ചാലിൽ സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പൊന്നാനി സ്വദേശി ഷാഹിദിനാണ് തൃശ്ശൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഷാഹിദ് സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടം. അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഹിദിനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.