നിലമ്പൂർ: തിരുവാലി പെയ്ൻ പാലിയേറ്റീവിന് പുതുതായി നിർമ്മിച്ച കെട്ടിടം MP പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്തു
തിരുവാലി പെയ്ൻ പാലിയേറ്റീവിന് പുതുതായി നിർമ്മിച്ച കെട്ടിടം MP പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്തു. അനുബന്ധ റോഡും മൂന്നാമത് ഹോം കെയർ പദ്ദതി മുതലായവയുടെ സംയുക്ത ഉദ്ഘാടനവും MP നിർവഹിച്ചു.2016 ൽ ആരംഭിച്ച പെയ്ൻ പാലിയേറ്റീവ് കെയറിന് രാജ്യസഭാ എം.പി ജബി മേത്തർ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഇരുപത്തി ഏഴര ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടവും വണ്ടൂർ എം.എൽ.എ പി അനിൽകുമാർ അനുവദിച്ച റോഡടക്കമാണ് ഉദ്ഘാടനം നിർവഹിച്ചത്.