കോഴഞ്ചേരി: 'റഷീദിന്റെ സുഹൃത്തുക്കൾ' വാട്സാപ്പ് കൂട്ടായ്മ വാർഷികവും കുടുംബ സംഗമം മൈലപ്രയിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.
സാമൂഹിക വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ രൂപീകരിച്ച 'റഷീദിന്റെ സുഹൃത്തുക്കൾ' വാട്‌സാപ്പ് കൂട്ടായ്മയുടെ ഒൻപതാം വാർഷികവും കുടുംബസംഗമവും മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ റഷീദ് ആനപ്പാറയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ പി കെ ജേക്കബ് അദ്ധ്യക്ഷനായിരുന്നു.കേരള ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ,ജസ്റ്റിസ് പി എസ് ഗോപിനാഥൻ,മുൻ വിവരാവകാശ കമ്മീഷണർ ജസ്റ്റിസ് പി എൻ വിജയകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.