പത്തനാപുരം: പത്തനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ മീനും സവാളയും വിൽപ്പന നടത്തി പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷേധം
കോൺഗ്രസ് അംഗങ്ങളുടെവേറിട്ട പ്രതിഷേധം ശ്രദ്ധേയമായി.പത്തനാപുരം ഗ്രാമപഞ്ചായത്തിലെ മാർക്കറ്റ് കെഎസ്ആർടിസി ക്കും, ഷോപ്പിംഗ് മാളിനും വിട്ടുനൽകിയപ്പോൾ മാർക്കറ്റ് പുനസ്ഥാപിക്കും എന്ന് പറഞ്ഞ് എട്ടുവർഷം പിന്നിട്ടിരിക്കുകയാണ്, 5000 കുടുംബങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ചിരുന്ന മാർക്കറ്റിനെ ശിഥിലമാക്കിയ എൽഡിഎഫ് ഭരണസമിതിക്കും, മാർക്കറ്റ് പുനഃസ്ഥാപിക്കും എന്ന് ഉറപ്പുനൽകിയ പത്തനാപുരം MLA യും സംസ്ഥാന ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെയും ആണ് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചത്