നിലമ്പൂർ: ജീവനക്കാർ തമ്മിലുള്ള തർക്കം, തിരുവാലിയിൽ സ്വകാര്യ ബസ് മറ്റൊരു സ്വകാര്യ ബസ്സിനെ ബോധപൂർവ്വം ഇടിച്ചു
സ്വകാര്യ ബസ്സിലെ ജീവനക്കാർ തമ്മിലുള്ള പകയിൽ ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂർവ്വം ഇടിച്ചു. ബസ്സിലെ യാത്രക്കാരിയ്ക്ക് ഗുരുതര പരുക്കേറ്റു. മലപ്പുറം തിരുവാലിയിൽ വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. ഇതിൻറെ ദൃശ്യങ്ങൾ ഇന്ന് 12 മണിക്ക് പുറത്തുവന്നു, നരഹത്യാശ്രമത്തിന് കേസെടുത്ത് ഡ്രൈവർ ഫൈസലിനെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.യാത്രക്കാരുടെ ജീവൻവെച്ച് പന്താടലാണ് മലപ്പുറം തിരുവാലിയിൽ സ്വകാര്യ ബസ്സ് ചെയ്തത്.