ഏറനാട്: ഓട്ടോയിൽ മദ്യ വില്പന നടത്തുന്നതിനിടയിൽ തൃക്കലങ്ങോട് നിന്ന് യുവാവിനെ 22 ലിറ്റർ മദ്യവുമായി മഞ്ചേരി എക്സൈസ് പിടികൂടി.
ഓട്ടോയിൽ മദ്യ വില്പന നടത്തുന്നതിനിടയിൽ യുവാവിനെ 22 ലിറ്റർ മദ്യവുമായി മഞ്ചേരി എക്സൈസ് പിടികൂടി. മഞ്ചേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ ജി. അഭിലാഷിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘമാണ് തൃക്കലങ്ങോട് പടുപ്പുംകുന്നിൽ വെച്ച് 22 ലിറ്റർ മദ്യവുമായി തൃക്കലങ്ങോട് കൽപ്പള്ളി വീട്ടിൽ റിനേഷിനെ പിടികൂടിയത്. റിനേഷ് മദ്യ വില്പനയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും 4000 രൂപയും ഇയാളിൽ നിന്ന് കസ്റ്റഡിയിലെടുത്തു