തമിഴ്നാട് സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം നഷ്ടമായി റോഡില്‍ തന്നെ മറിഞ്ഞത്. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ 7 കുട്ടികള്‍ ഉള്പ്പെടടെ 44 തീര്‍ഥാടകര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. തുടര്‍ന്ന് ഇതുവഴി എത്തിയ വാഹന യാത്രക്കാരും, ഹൈവേ പോലീസും, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, പീരുമേട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.