മണ്ണാർക്കാട്: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാരാകുറുശ്ശി അയ്യപ്പൻ കാവ്സ്വദേശി മരിച്ചു
അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു. കാരാകുറിശ്ശി അയ്യപ്പൻകാവിൽ ബൈക്ക് വർക്ക് ഷോപ്പ് നടത്തുന്ന രാജുവാണ് മരിച്ചത് .കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. അയ്യപ്പൻകാവ് കോലാനി നിസ്കാരം പള്ളിയുടെ സമീപത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്ക് പറ്റിയ രാജുവിനെ അടുത്തുള്ള കെഎംസി ഹോസ്പിറ്റലിലും തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു