തിരുവനന്തപുരം മാറനല്ലൂരിൽ സ്കൂൾ ബസിനടിയിലേക്ക് ഇരുചക്രവാഹനം ഇടിച്ചുകയറി. യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന പുന്നാവൂർ സ്വദേശി ജോസാണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറുന്നതും യുവാവ് ബസിനടിയിൽപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.