നിലമ്പൂർ: ഡ്രൈനേജ് നിര്‍മാണം പൂര്‍ത്തിയാക്കാത്തത് അധികൃതരുടെ അനാസ്ഥ മൂലമെന്ന് SDPI ഭാരവാഹികള്‍ എടക്കര പ്രസ് ഫോറം ഹാളിൽ പറഞ്ഞു
എടക്കര-പാലേമാട് റോഡില്‍ മുസ്ലിയാരങ്ങാടി മുതല്‍ കാട്ടിപ്പടി വരെയുള്ള ഡ്രൈനേജ് നിര്‍മാണം കാലങ്ങളായി പൂര്‍ത്തിയാകാതെ കിടക്കുന്നത് അധികൃതരുടെ അനാസ്ഥ മൂലമെന്ന് എസ്.ഡി.പി.ഐ എടക്കര പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. അധികൃതരുടെ അനാാസ്ഥക്കെതിരെ, നിലവില്‍ പൂര്‍ത്തിയാകാതെ കിടക്കുന്ന ഡ്രൈനേജിന്റെ അറ്റകുറ്റ പണി നടക്കുന്ന സമയത്ത് എസ്.ഡി.പി.ഐ എടക്കര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഡ്രൈനേജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത് സമീപത്തെ വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കിയിരുന്നു.