തിരൂരങ്ങാടി: കൊളപ്പുറം ജങ്‌ഷനിൽ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാത കരാറുകാർ വെട്ടിമുറിച്ചതിൽ പ്രതിഷേധ റാലി
കൊളപ്പുറം ജങ്‌ഷനിൽ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാത ബദൽ സംവിധാനങ്ങൾ ഒരുക്കാതെ കരാറുകാർ വെട്ടിമുറിച്ചതിൽ പ്രതിഷേധ റാലി നടത്തി. കൊളപ്പുറം ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിക്കുന്ന പാതയാണ് വെട്ടിമുറിച്ചത്. എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ അധ്യക്ഷയായി. സമരസമിതി ചെയർമാൻ മുസ്തഫ പുള്ളിശേരി, കൺവീനർ നാസർ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ റഷീദ് സംസാരിച്ചു.