കോഴഞ്ചേരി: രക്ഷിതാക്കളുടെ ആഗ്രഹം പോലെ കുഞ്ഞ് രക്ഷിതിന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ആദ്യാക്ഷരം കുറിപ്പിച്ച് മന്ത്രി വീണ ജോർജ്.
ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ വച്ച് രാജേഷ്-രേഷ്മ ദമ്പതികളുടെ മകന്‍ രക്ഷിതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യാക്ഷരം കുറിച്ചു. മന്ത്രി തന്നെ ആദ്യാക്ഷരം കുറിയ്ക്കാനായി തിരുവനന്തപുരത്ത് നിന്നാണ് ഇവര്‍ അതിരാവിലെ പത്തനംതിട്ടയില്‍ എത്തിയത്.മന്ത്രി തന്നെ രക്ഷിതിന് ആദ്യാക്ഷരം കുറിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അച്ഛന്‍ രാജേഷും അമ്മ രേഷ്മയും പറഞ്ഞു. 'കുഞ്ഞ് ആറാം മാസത്തില്‍ ജനിച്ചതാണ്. 770 ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രി രക്ഷിച്ചെടുത്തിരുന്നു. കുഞ്ഞ് 5 മാസത്തോളം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നുവെന്നും രേഷ്മ പറഞ്ഞു.