ഉടുമ്പൻചോല: ബൈസൺവാലിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാർത്ഥിക്ക് നായയുടെ ആക്രമണത്തിൽ പരിക്ക്
ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി ജാന്‍സി ബിജുവിനെയാണ് തെരുവ് നായ ആക്രമിച്ചത്. പ്രചരണത്തിന്റെ ഭാഗമായി വോട്ട് ചോദിക്കുന്നതിനിടയില്‍ പൊതു വഴിയില്‍ വെച്ചാണ് നായയുടെ ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ബിജുവിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് നായെ തുരത്തി. കാലിനു പരിക്കേറ്റ ജാന്‍സി അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.