ഉടുമ്പൻചോല: പാമ്പാടുമ്പാറ പത്തിനിപ്പാറയിൽ ചെക്ക് ഡാമിൽ വീണ് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
അനന്ദുവും മൂന്ന് സുഹൃത്തുക്കളുമൊത്ത് വീടിന് സമീപമുള്ള ചെക്കുഡാം കാണുന്നതിനായി പോയിരുന്നു. ഇതിനിടെ തനിക്ക് നീന്തല്‍ അറിയാമെന്ന് പറഞ്ഞ് അനന്ദു വെള്ളത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ അനന്ദു വെള്ളത്തില്‍ നിന്ന് പൊങ്ങിവരാതിരുന്നതിനെത്തുടര്ന്ന് സുഹൃത്തുക്കള്‍ പ്രദേശവാസികളെ വിവരം അറിയിച്ചു. ഇവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നെടുങ്കണ്ടത്തുനിന്നും ഫയര്‍ഫോഴ്സ് എത്തി ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് അനന്ദുവിനെ കണ്ടെത്തിയത്. മനെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.