നിലമ്പൂർ: ഇടിവണ്ണ - മൂലേപ്പാടം നിവാസികൾ കാട്ടാന ഭീതിയിൽ,ദിവസം തോറും നശിപ്പിക്കുന്നത് പതിനായിരങ്ങളുടെ കാർഷിക വിളകൾ #localissue
ഇടിവണ്ണ - മൂലേപ്പാടം നിവാസികൾ കാട്ടാന ഭീതിയിൽ ദിവസം തോറും നശിപ്പിക്കുന്നത് പതിനായിരങ്ങളുടെ കാർഷിക വിളകൾ. ചാലിയാർ പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളിലാണ് കൃഷിക്കും മനുഷ്യ ജീവനും ഭീതിവിതച്ച് കാട്ടാനകൾ വിലസുന്നത്. ഒരാഴ്ച്ചക്കുള്ളിൽ 20 ഓളം കർഷകരുടെ കൃഷികളാണ് നശിപ്പിച്ചത്. വീടുകളുടെ മതിലുകളും. സോളാർ വൈദ്യുത വേലികളും തകർക്കുകയാണ്. ഇന്ന് പുലർച്ചെയാണ് റിട്ട. ജവാനും എരഞ്ഞിമങ്ങാട് വേട്ടേക്കോട് സൽ കല്ലുവെട്ടി പറമ്പിൽ പത്മനാഭന്റെ ഇടിവണ്ണ എച്ച് ബ്ലോക്കിലെ കൃഷി നശിപ്പിച്ചത്.