എടപ്പാളിൽ പൊന്നാനി റോഡിൽ ചായക്കടയിലെ ഗ്യാസ് സിലിണ്ടർ ചോർന്ന് ചായക്കടക്ക് തീപിടിച്ചു. വി.കെ ടീ സ്റ്റാളിലാണ് തീപിടിത്തം ഉണ്ടായത്. ഓടിക്കൂടിയവർ ചേർന്ന് തീയ്യണച്ചു. ചായ പാത്രത്തിന് സമീപമുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തമുണ്ടായത്. പൊന്നാനിയിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.