തിരൂരങ്ങാടി: മുന്നിയൂർ കളിയാട്ടമുക്കിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ വയോധികനെ വാൻ ഇടിച്ചിട്ടു
റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ വയോധികനെ വാൻഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ മുന്നിയൂർ സ്വദേശി മായീൻ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് മലപ്പുറം മുന്നിയൂർ കളിയാട്ട മുക്കിൽ ഇന്നലെയാണ് അപകടം നടന്നത്.ഇതിൻറെ സിസിടിവി ദൃശ്യങ്ങളാണ് ഇന്ന് 1 മണിക്ക് പുറത്ത് വന്നത്. അപകടത്തിൽ പരിക്കേറ്റ മായീൻ കുട്ടിയെ ഉടൻ നാട്ടുകാർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു,റോഡ് മുറിച്ച് കടക്കുന്നതിനിടെ വളവിൽ വെച്ച് അമിത വേഗതയിൽ എത്തിയ വാൻ വയോധി കനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.