നിലമ്പൂർ: പ്രിയങ്ക ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ റെയിൽവേ പദ്ധതികളുടെ അവലോകനം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു
വാണിയമ്പലം റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രായിങ്ങ് വ്യക്തതയ്ക്കായി തിരികെ നൽകിയെന്നും ഡ്രോയിങ് അന്തിമമാക്കുന്നതിലുള്ള കാലതാമസമാണ് പദ്ധതി വൈകുന്നതിനു കാരണമെന്ന് റെയിൽവേ അധികൃതർ യോഗത്തിൽ പറഞ്ഞു. ദിവസം പതിനാല് തവണയോളം ഗേറ്റ് അടച്ചിടുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഡ്രോയിങ് അന്തിമമാക്കുന്നതിന് സമയപരിധി തീരുമാനിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.