കോട്ടയം: ഗാന്ധി നഗറിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച
വീട്ടുജോലിക്കാരി അറസ്റ്റിൽ
വീട്ടുജോലിയ്ക്ക് നിന്നയിടത്ത് നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശിനി രാഗിണിയെയാണ് ഗാന്ധി നഗർ പോലീസ് പിടികൂടിയത്. പത്തു പവനോളം സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത് മോഷ്ടിച്ച സ്വർണം പണയം വച്ച് പണവും കരസ്ഥമാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.