പൊന്നാനി: പൊന്നാനി നഗരസഭയിൽ
സ്ഥാപിച്ച വഴികാട്ടി ആരോഗ്യ കേന്ദ്രം അടച്ചു പൂട്ടിയതിൽ മുസ്‌ലിം യൂത്ത് ലീഗ് റീത്ത് വച്ച് പ്രതിഷേധിച്ചു
പൊന്നാനി നഗരസഭയിൽ സ്ഥാപിച്ച വഴികാട്ടി ആരോഗ്യ കേന്ദ്രം അടച്ചു പൂട്ടിയതിൽ മുസ്‌ലിം യൂത്ത് ലീഗ് റീത്ത് വച്ച് പ്രതിഷേധിച്ചു. മുസ്‌ലിം ലീഗ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കടവനാട് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എൻ ഫസലുറഹ്മാൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇല്യാസ് മൂസ, നിസാർ എം.പി, കുഞ്ഞിമോൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.