ഉടുമ്പൻചോല: തമിഴ്നാട്ടിലെ കൊടും കുറ്റവാളി സംഘം കമ്പംമെട്ട് പോലീസിൻ്റെ പിടിയിൽ, പിടിയിലായത് കൊസവപെട്ടി ഗണേശനും സംഘവും
വാഹനനങ്ങളില്‍ ചുറ്റിതിരിഞ്ഞ് അനുയോജ്യമായ സ്ഥലം കണ്ടെത്തി കൊള്ള നടത്തുകയായിരുന്നു കൊസവപെട്ടി ഗണേശന്റെയും സംഘത്തിന്റെയും രീതി. കൊലപാതകം, മോഷണം, പിടിച്ചുപറി തുടങ്ങിയ വിവിധ കേസുകളില്‍ ഇവര്‍ പ്രതികള്‍ ആണ്. കൊസവപെട്ടി ഗണേശനും കൂട്ടാളികള്‍ ആയ മധുര സ്വദേശി ഓ ഗണേശന്, ഉസലാംപെട്ടി സ്വദേശികള്‍ ആയ സുകുമാര്‍ പാണ്ടി, ശിവകുമാര്‍ കെ എന്നിവരുമാണ് അറസ്റ്റില്‍ ആയത്. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു. മോഷണം ലക്ഷ്യം വെച്ച് ഒമിനി വാനില്‍ കറങ്ങുന്നതിനിടെയാണ് കമ്പംമെട്ട് പോലിസ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.