നിലമ്പൂർ: വഴിക്കടവ് ചെക്ക്പോസ്റ്റിൽ കഞ്ചാവ് മിട്ടായികളുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി
125 ഗ്രാം കഞ്ചാവ് മിഠായികളുമായി ഗൂഡല്ലൂർ സ്വദേശികളായ 2 യുവാക്കൾഎക്സൈസിന്റെ പിടിയിലായി. ഗൂഡല്ലൂർ ടൗൺ അധികാരി വയൽ വീട്ടിൽ ജിഷാന്ത് (19) ഗൂഡല്ലൂർ ചെസാല കൊങ്കത്തു കുരിക്കൾ വീട്ടിൽ മുഹമ്മദ് കാസിം എന്നിവരാണ് പിടിയിലായത്. ഇവർ കഞ്ചാവ് മിഠായി വിൽപ്പനക്ക് ഉപയോഗിക്കുന്ന ബൈക്കും പിടിച്ചെടുത്തു. വഴിക്കടവ് ചെക്ക്പോസ്റ്റിൽ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുസ്തഫ ചോല യിലും പാർട്ടിയും നടത്തിയ പരിശോധനയി ലാണ് പ്രതികൾ പിടിയിലായത്