നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് ട്രെയിന് ഓച്ചിറയിലും, ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിലും അനുവദിച്ച സ്റ്റോപ് പ്രാബല്യത്തിൽ വന്നു. ഓച്ചിറ, ശാസ്താംകോട്ട സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് നൽകിയ സ്വീകരണപരിപാടികളിൽ കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പങ്കെടുത്തു. ട്രെയിനുകൾ അദ്ദേഹം ഫ്ലാഗോഫ് ചെയ്തു.