നിലമ്പൂർ: നിലമ്പൂർ ഗവൺമെൻറ് കോളേജിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി, നിലമ്പൂർ സിവിൽ സ്റ്റേഷനിൽ ഇന്ന് നടന്നു
അമരമ്പലം പഞ്ചായത്തിൽ അനുവദിച്ച നിലമ്പൂർ ഗവൺമെന്റ് കോളേജിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി. നിലമ്പൂർ പൂക്കോട്ടുംപാടം റോഡരികിൽ തൊട്ടേക്കാട് അഞ്ചേക്കർ സ്ഥലമാണ് കോളേജിനായി കണ്ടെത്തിയിരുന്നത്. സ്ഥലമുടമ ഭൂമി രജിസ്റ്റർ ചെയ്തു നൽകി. കോളേജിലേക്കുള്ള വഴിക്കായി 50 സെന്റ് സ്ഥലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് ആസ്തിയിൽ ഉൾപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടുകൂടിയാണ് നിലമ്പൂർ സ്‌പെഷൽ തഹസിൽദാർ കെ ശബരിനാഥന് മുമ്പാകെ നടപടികൾ പൂർത്തിയാക്കിയത്.