നിലമ്പൂർ: ഇടിവണ്ണ വലിയ കുളത്തിന് സമീപം സാമൂഹിക വിരുദ്ധർ കോഴി മാലിന്യം തള്ളി, പോലീസ് പരിശോധന നടത്തി
ആൻഡ്രൂസിന്റെ വീടിന് സമീപമുള്ള കിണറിനോട് ചേർന്നാണ് എട്ട് ചാക്കുകളിലാക്കി രാത്രി കോഴി മാലിന്യങ്ങൾ ഉൾപ്പെടെ തള്ളിയത്. നിലമ്പൂർ ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാനിൽ നിന്നുമാണ് കോഴി മാലിന്യങ്ങൾ ഉൾപ്പെടെ തള്ളിയത്. രാത്രി വാഹനം തിരിക്കുന്ന ശബ്ദം കേട്ട് പിന്നാലെ എത്തിയെങ്കിലും ഇതിനകം വാഹനം വേഗത്തിൽ ഓടിച്ച് പോയതിനാൽ നമ്പർ കണ്ടെത്താൻ കഴിഞ്ഞില്ല. ഇടിവണ്ണ അകമ്പാടം ഭാഗങ്ങളിലെ സി.സി.ടി.വി. കൾ പരിശോധിച്ചാൽ വാഹനം കണ്ടെത്താൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നത്