ഉടുമ്പൻചോല: മണ്ഡലകാലം തുടങ്ങാനിരിക്കെ അതിർത്തി പട്ടണമായ കമ്പംമെട്ട് വഴി തീർത്ഥാടകരുടെ യാത്ര ഇക്കുറിയും ദുരിത കയത്തിൽ #localissue
ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്ന അയ്യപ്പഭക്തരൂടെ പ്രധാന ഇടത്താവളമാണ കമ്പംമെട്ട്. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അയ്യപ്പഭക്തര്‍ വിശ്രമിക്കുന്നത് കമ്പംമെട്ടിലാണ്. എന്നാല്‍ ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തരെ എതിരേല്ക്കുന്നത് അസൗകര്യങ്ങള്‍ മാത്രമാണ്. ഇവിടെ എത്തുന്ന അയ്യപ്പഭക്തര്ക്ക്്് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പോലും വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ല. ശബരിമലതീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമൊരുക്കാന്‍ സംസ്ഥാന ബജറ്റില്‍ 4 കോടി രൂപ അനുവദിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇടത്താവളം യാഥാര്‍ഥ്യമായിട്ടില്ല.