മുകുന്ദപുരം: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരകഞ്ഞി കഴിക്കാന്‍ എത്തിയത് ആയിരങ്ങള്‍
ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മാത്രം തനത് സവിശേഷതകളില്‍ ഒന്നായ താമരകഞ്ഞി കഴിക്കാന്‍ എത്തിചേര്‍ന്നത് ആയിരകണക്കിന് ഭക്തജനങ്ങളാണ്. പത്തുപറ അരി ഉപയോഗിച്ച് ഉണ്ടാക്കിയ കഞ്ഞിക്കു പുറമേ ചെത്ത് മാങ്ങാ അച്ചാര്‍, പപ്പടം, മുതിരപ്പുഴുക്ക്, ഭഗവാന് നിവേദിച്ച നാളികേരപൂള്, പഴം,മാമ്പഴ പുളിശ്ശേരി എന്നിവയും താമര കഞ്ഞിയുടെ ഭാഗമായി ഉണ്ടായിരുന്നു.തെക്കേഊട്ടുപുരയിലാണ് താമര കഞ്ഞി ആഘോഷം നടന്നത്.