ഏറനാട്: ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കിഴക്കേ ചാത്തല്ലൂരിലെ കല്യാണിയുടെ വീട്ടിൽ പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി
ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എടവണ്ണ കിഴക്കേ ചാത്തല്ലൂർ സ്വദേശിനി കല്യാണിയുടെ വീട്ടിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി. ഉച്ചയ്ക്ക് 2.30ഓടെയാണ് പ്രിയങ്ക കല്യാണിയുടെ വസതിയിൽ എത്തിയത്. പി കെ ബഷീർ എംഎൽഎ ഉൾപ്പെടെയുള്ളവർ പ്രിയങ്ക ഗാന്ധിക്കോപ്പം ഉണ്ടായിരുന്നു. കുടുംബത്തിൻറെ അവസ്ഥയും പ്രദേശത്തെ കാട്ടാന ശല്യവും എംഎൽഎ എംപിയെ ബോധ്യപ്പെടുത്തി, കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച പ്രിയങ്ക ഗാന്ധി കുറച്ചുനേരം വീട്ടിൽ ചെലവഴിച്ചാണ് മടങ്ങിയത്,