നിലമ്പൂർ: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവൃത്തികൾ വിലയിരുത്താനായി എ.പി അനിൽകുമാർ എം.എൽ.എ സന്ദർശനം നടത്തി
. ഡയാലിസിസ് കേന്ദ്രത്തിന്റെ മലിനജല ശുദ്ധീകരണ പ്ലാൻറ് അടക്കമുള്ള , വിവിധ നിർമ്മാണ പ്രവർത്തികൾ വിലയിരുത്താനായി ആശുപത്രിയിൽ യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി കെ അസ്കർ വിളിച്ചു ചേർത്ത് യോഗത്തിലാണ് MLA പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയത്. അത്യാഹിത വിഭാഗ ബ്ലോക്ക്, മലിനജല ശുദ്ധീകരണ പ്ലാൻറ്, പുതിയ KSEB ട്രാൻസ്ഫോമർ സ്ഥാപിക്കൽ , ഡയാലിസിസ് വാർഡ് ഫാർമസി മുതലായയുടെ നവീകരണം, മറ്റു അനുബന്ധ പ്രവർത്തനങ്ങളാണ് യോഗത്തിൽ വിലയിരുത്തുന്നത്.