ഏറനാട്: ആലിപ്പറമ്പ് പള്ളിക്കുന്ന്-കാളികടവ്, ഹൈസ്കൂൾ-വില്ലേജ് റോഡുകളോട് അവഗണന, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കളക്ടർക്ക് നിവേദനം നൽകി
ആലിപ്പറമ്പ് പള്ളിക്കുന്ന്-കാളികടവ്, ഹൈസ്കൂൾ-വില്ലേജ് റോഡു കളുടെ പുനരുദ്ധാരണത്തോട് തദ്ദേശ സ്ഥാപനങ്ങളും സർക്കാറും തുടരുന്ന അവഗണനക്കെതിരെയാണ് നാട്ടുകാർ ജില്ലാ കലക്ടറെ കണ്ട് നിവേദനം നൽകിയത്. പള്ളിക്കുന്ന് മുതൽ കാളികടവ് വരെ ഒന്നര കി.മീ ഭാഗവും ഹൈ സ്കൂൾ പടി മുതൽ വില്ലേജ് പടിവ രെ ഒന്നര കി.മീ ഭാഗവുമാണ് പാടേ തകർന്നുകിടക്കുന്നത്