നിലമ്പൂർ: നിലമ്പൂർ നാരേക്കാവിൽ മദ്യലഹരിയിൽ ജേഷ്ഠൻ അനുജനെ കുത്തി കൊന്നു,പ്രതി പിടിയിൽ
നിലമ്പൂർ നാരേക്കാവിൽ മദ്യലഹരിയിൽ ജേഷ്ഠൻ അനുജനെ കുത്തി കൊന്നു. നാരേക്കാവ് നായ്ക്കൻ കൂളിയിൽ മോളു കാലയിൽ ബാബു എന്ന വർഗ്ഗീസിനെയാണ് ജേഷഠൻ രാജു എന്ന മത്തായി കുത്തി കൊന്നത്. ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. മദ്യപാനത്തിന് അടിമയായ രാജു തന്റെ വീടിന് സമീപം ഏകദ്ദേശം 100 മീറ്റർ മാത്രം അകലെയുള്ള ബാബുവിന്റെ വീട്ടിലെത്തി തർക്കത്തിൽ ഏർപ്പെടുകയും കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ബാബുവിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു,ഒറ്റ കുത്തിന് തന്നെ ബാബു മരിച്ചു