മണ്ണാർക്കാട്: ലഹരി വില്പന നടത്തിയ കോട്ടോപ്പാടം സ്വദേശി ഉൾപ്പെടെ നാല് പേരെ പൊന്യാകുർശ്ശിയിലെ റിസോർട്ടിൽ നിന്ന് പോലീസ് പിടികൂടി
ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പൊന്ന്യാകുർഷിയിലെ റിസോർട്ടിൽ നിന്ന് നാല് പേരെ പോലീസ് പിടികൂടി. പരിശോധനയിൽ 3.25 ഗ്രാം MDMA ലഹരി മരുന്നും പിടിച്ചെടുത്തു. ലഹരി ഉപയോഗത്തിനുള്ള ട്യൂബുകളും നിരവധി പ്ലാസിക് കവറുകളും പിടികൂടിയതായി പോലീസ് അറിയിച്ചു. പാലക്കാട് കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഷബീർ പെരിന്തൽമണ്ണ സ്വദേശികളായ മുർഷിദ് , ഇബ്രാഹിം ബാദുഷ ,അജ്മൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്