കോട്ടയം: മൂന്നു മുന്നണികൾക്കും എതിരായി വോട്ട് ചെയ്യുമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു
പരാജയപ്പെടാവുന്ന സീറ്റിൽ പോലും വിശ്വകർമ്മജരെ മുന്നണികൾ പരിഗണിച്ചില്ലെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ ഭാരവാഹികൾ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ സമുദായമായ വിശ്വകർമ്മജർക്ക് സാമൂഹ്യനീതി ഉറപ്പാക്കാൻ മുന്നണികൾ തയ്യാറാകുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.