ഏറനാട്: പെരിന്തല്‍മണ്ണ: കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് മുൻ MLA അൻവർ, മലപ്പുറം പ്രസ് ക്ലബ്ബിലാണ് ആരോപണം ഉന്നയിച്ചത്
കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍. മുസ്ല്ലിം, മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണക്കാന്‍ ഒരു ഇടതുപക്ഷ നേതാക്കാളാരും വന്നിട്ടില്ല. എന്നാല്‍ കെ ടി ജലീല്‍ വന്നത് എന്തിനാണെന്ന് കെ ടി ജലീല്‍ വ്യക്തമാക്കണമെന്ന് പി വി അന് വര് ആവശ്യപ്പെട്ടു.ജലീല്‍ പറയുന്നത് ആരും വിശ്വസിക്കില്ല. അത് ജലീലിനും അറിയാം. അതാണ് ഖുര്‍ആനെ കയ്യില്‍ പിടിക്കുന്നത്. ജലീലിന്റെ കയ്യില്‍ എപ്പോഴും രണ്ട് സഞ്ചികള്‍ ഉണ്ടാകും. ഒന്നില്‍ ഖുര്‍ആനും ഒന്ന് തുണിയുമാണെന്ന് അദ്ദേഹം പറഞ്ഞു.