കോട്ടയം: സ്വീപ് നേതൃത്വത്തിൽ വിജയപുരം കരിപ്പാൽ തോട് ഇന്ന് ശുചീകരിച്ചു, ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു
സ്വീപിൻ്റെ നേതൃത്വത്തിൽ വിജയപുരം കരിപ്പാൽ തോട് 11 മണിയോടെ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ വിഘ്നേശ്വരി നിർവഹിച്ചു. തെരഞ്ഞെടുപ്പ് പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സ്വീപ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് തോട് ശുചീകരിച്ചതെന്ന് കലക്ടർ പറഞ്ഞു.