കൊണ്ടോട്ടി: ഓണാഘോഷത്തിന് വാടകയ്ക്കെടുത്ത കാറിൽ മരണപ്പാച്ചിൽ, ഊർക്കടവ് പാലത്തിന്റെ കൈവരി ഇടിച്ച് തകർത്തു
ഊർക്കടവ് പാലത്തിന് മുകളിൽ വാഹനാപകടം,പലത്തിന്റെ കൈവരികൾ തകർത്തു. വാഹനത്തിൽ സഞ്ചരിച്ചവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു ഓണാഘോഷ പരിപാടികളുടെ ഭാഗമായി വാടകക്ക് എടുത്ത കാറുമായി സഞ്ചരിച്ച വിദ്യാർത്ഥി കളാണ് അപകടത്തിൽ പെട്ടത്, അരീക്കോട് കോഴിക്കോട് റൂട്ടിൽ വാഴക്കാട് ഊർക്കടവ് പാലത്തിന് മുകളിലാണ് വാഹനാപകടം ഉണ്ടായത്. അമിതവേഗതയിൽ വന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട പാലത്തിൻറെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു