നിലമ്പൂർ: പാക് പൗരന്മാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വണ്ടൂരിൽ ധർണ്ണാ സമരം നടത്തി
അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാക്ക് പൗരന്മാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വണ്ടൂരിൽ ധർണ്ണ സമരം നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം കെ നാരായണൻ ഉദ്ഘാടനം ചെയ്തു. പാകിസ്ഥാന്റെ സാമന്ത രാജ്യമായി കേരളത്തെ മാറ്റാനുള്ള സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും, പാക്ക് പൗരന്മാരെ ഉടനെ പുറത്താക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.