തിരൂരങ്ങാടി: വേങ്ങര പൂളാപ്പീസ് ഇറക്കത്തിൽ ടിപ്പർ ലോറിയിടിച്ച് വീട് തകർന്നു
വേങ്ങര പൂളാപ്പീസിൽ ടിപ്പർ ലോറിയിടിച്ച് വീട് തകർന്നു. പൂളാപ്പീസ് ഇറക്കത്തിലാണ് സംഭവം. ഊരകം മലയിൽ നിന്ന് കരിങ്കൽ ലോഡുമായി വന്ന ടിപ്പർ ലോറി ഇടിച്ചാണ് വീട് ഭാഗികമായി തകർന്നത്. മുൻ വാർഡംഗം കൂടിയായ ഹവ്വ ഉമ്മയുടെ വീടാണ് തകർന്നത്. വാഹനത്തിൻ്റെ ബ്രേക്ക് പോയതാണെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.