ഏറനാട്: ചെറാംകുത്ത് ചുടലക്കുന്നിലെ ഷെഡിലെ ബസിന്റെ ബോഡി കത്തിച്ച പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
മഞ്ചേരി പയ്യനാട് തോട്ടുപൊയിൽ മാഞ്ചേരി കുരിക്കൾ അബ്ദുൽ നാസറാണ് അറസ്റ്റിലായത്. രണ്ട് ദിവസങ്ങളിലായി രണ്ട് ബസിന്റെ ബോഡിയാണ് ഇയാൾ കത്തിച്ചത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് രാത്രിയാണ് ആദ്യ സംഭവം. ചെറാംകുത്ത് ചുടലക്കുന്നിലെ ഷെഡിലെത്തിച്ച തരകൻസ് എന്ന ബസിന്റെ ബോഡിയാണ് ആദ്യം കത്തിച്ചത്. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. പിന്നീട് ഏപ്രിൽ 29നും രാത്രി നിർത്തിയിട്ട മറ്റൊരു ബസിന്റെ ബോഡിയും ഇയാൾ കത്തിച്ചിരുന്നു. ഇതിൽ രണ്ട് ലക്ഷം രൂപയുടെ നഷ്ടവും സംഭവിച്ചു