നിലമ്പൂർ: എടക്കര സബ്ട്രഷറി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബസ് സ്റ്റാൻഡ് പരിസരത്ത് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു
11 വര്‍ഷമായി വാടക കെട്ടിടത്തില്‍ കഴിയുന്ന എടക്കര ട്രഷറിക്കാണ് സ്വന്തമായൊരു ഓഫീസ് കെട്ടിടം ഉയരുന്നത്. വ്യാഴാഴ്ച വൈകിട്ട് എടക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ശിലാസ്ഥാപന കർമം നിര്‍വഹിച്ചു. എടക്കര കാറ്റാടി പാലത്തിന് സമീപം ബൈപാസ് മലയോര ഹൈവേ എന്നിവ കടന്ന് പോകുന്ന പ്രദേശത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. എടക്കര ഇലവുംതിട്ട സജി സൗജന്യമായി നല്കിയ 10 സെന്റ് സ്ഥലത്താണ് കെട്ടിടം വരുന്നത്