ഉടുമ്പൻചോല: തൂക്കുപാലം മാർക്കറ്റ് സമുശ്ചയ നിർമ്മാണം അനന്തമായി നീളുന്നു, വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിൽ #localissue
2020ല്‍ പുതിയ മാര്‍കറ്റിനായുള്ള പ്രഖ്യാപനം വന്നതോടെയാണ് തൂക്കുപാലം മാര്‍ക്കറ്റിന്റെ ദുരവസ്ഥ ആരംഭിച്ചത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി പുതിയ കെട്ടിടങ്ങള്‍ക്കയുള്ള നടപടികള്‍ ആരംഭിച്ചു. ആറു കോടിയോളം രൂപ മുതല്‍ മുടക്കില്‍ വിവിധ ഘട്ടങ്ങളിലായി മാര്‍ക്കറ്റ് സമുശ്ചയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അഞ്ച് വര്‍ഷം ആകുമ്പോഴും ഒരു കെട്ടിടത്തിന്റെ പോലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആയിട്ടില്ല. പട്ടംകോളനിയുടെ രൂപീകരണ കാലം മുതല്‍ സജീവമായിരുന്ന മാര്‍ക്കറ്റ് ആണ് പഞ്ചായത്തിന്റെ അനാസ്ഥ മൂലം ദുരവസ്ഥയിലായത്.