റാന്നി: ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്‍പ്പത്തിന്റെ പീഠം പരാതി ഉന്നയിച്ച സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി.
ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്‍പ്പത്തിന്റെ ഭാഗമായ സ്വർണ പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്‌പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്.ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണ പാളികൾക്കൊപ്പം പീഠം കൂടി നിർമിച്ച് നല്‍കിയിരുന്നുവെന്നും എന്നാൽ അളവ് ശരിയാകാത്തതിനെ തുടർന്ന് പീഠം അവിടെ സ്ഥാപിച്ചില്ലെന്നും പിന്നീട് അതിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റി പരാതി ഉന്നയിച്ചത്.