പൊന്നാനി: കെ ടി ജലീൽ എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് ലീഗ് തവനൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി
മലയാളം സർവകലാശാലക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ അഴിമതി നടത്തിയെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് എടപ്പാളിലെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. യൂത്ത് ലീഗ് തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാർച്ച് എം എൽ എ ഓഫീസിന് സമീപം പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഷിബു മീരാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.