ഏറനാട്: തമ്പാനങ്ങാടിയിൽ ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് വീണ് യുവതിക്ക് ദാരുണാന്ത്യം
ഒറവംപുറം മുടിക്കോട് സ്വദേശിനി മുണ്ടിയാണ് മരിച്ചത്. തമ്പാനങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇഷ്ടിക കമ്പനിയുടെ ഇന്റർലോക്ക് കട്ടകളുടെ ലോഡിങ് വർക്ക് നടക്കുന്നതിനിടെ അടുക്കിവെച്ച കട്ടകൾ ജീവനക്കാരായ നിലമ്പൂർ സ്വദേശി ജോയി, മുടിക്കോട് സ്വദേശിനി കണ്ടമങ്കലത്ത് മുണ്ടി എന്നിവരുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്