കുന്നത്തുനാട്: ചേലാമറ്റത്ത് കസേര നിർമ്മാണ യൂണിറ്റിൽ വൻ തീപിടുത്തം, ഫയർഫോഴ്സ് എത്തി തീ അണച്ചു
ചേലാമറ്റത്ത്കസേര നിർമ്മാണ യൂണിറ്റിൽ വൺ ടി പിടുത്തം ചൊവ്വാഴ്ച പുലർച്ചെയാണ് സ്ഥാപനത്തിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ ഉടൻതന്നെ പെരുമ്പാവൂർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. പെരുമ്പാവൂരിൽ നിന്നും ഒരു യൂണിറ്റ് ഫയർഫോഴ്സും കോതമംഗലം അങ്കമാലി ആലുവ പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നും ഓരോ ഫയർ യൂണിറ്റുകളും എത്തി രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് തീ അണക്കാൻ സാധിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.