നിലമ്പൂർ: മുസ്ലിയാരങ്ങാടിയിലെ ഓടയുടെ നിര്‍മാണം പാതി വഴിയിൽ നിര്‍ത്തിയത് വ്യാപാരികളെയും നാട്ടുകാരെയും വലയ്ക്കുന്നു #localissue
മാവേലി സ്റ്റോറിലേക്കും റേഷന്‍ കടയിലേക്കും ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ കഴിയാതെ പ്രതിസന്ധിയിൽ. മുസ്ലിയാരങ്ങാടി മുതൽ കാട്ടിപ്പടിക്ക് സമീപം വരെ 250 മീറ്റര്‍ നീളത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഫണ്ട് ഉപയോഗിച്ച് ഓട പണിയുന്നത്. നിര്‍മാണം നടക്കുന്നതിനിടയിൽ റോഡിനാവശ്യമായ വീതി ലഭിക്കാന്‍ സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു.