കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ ലോഡ്ജിൽ നിന്ന് MDMA പിടികൂടിയ കേസിൽ 4 പേരെ കൂടി ഡാൻസാഫ് ബാംഗ്ലൂരിൽ നിന്ന് പിടികൂടി.
അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ 4 പേർകൂടി പിടിയിലായി കൊണ്ടോട്ടി കീഴ്ശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 50 ഗ്രാമോളം MDMA പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ 4 പേർ കൂടി പിടിയിലായി. കണ്ണൂർ മമ്പ്രം പറമ്പായി സ്വദേശി ചാലിൽ ഷഫീഖ് ( 36) , മംഗലോട്ടുചാൽ സ്വദേശി മുഹമ്മദ് ബിലാൽ (26), ഒളായിക്കര പാച്ച പൊയ്ക സ്വദേശി ഹസ്നാസ് വീട്ടിൽ മുഹമ്മദ് ഫാസിൽ (29), കാസർക്കോട് മഞ്ചേശ്വരം വോർക്കാടി സ്വദേശി ഹസൈനാർ (23) എന്നിവരാണ് പിടിയിലായത്.